നടൻഉല്ലാസ്പന്തളത്തിന്റെ ഭാര്യ മരിച്ച നിലയിൽ



 പന്തളം : പ്രശസ്ത കോമഡി താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിവരമറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് താരത്തിന്റെ വീട്ടിലെ മുകളിലത്തെ നിലയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. അന്വേഷിക്കാനെത്തിയ പൊലീസാണ് പുലർച്ചെ രണ്ട് മണിയോടെ യുവതി തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത്. ഉല്ലാസ് ഈ സമയം വീട്ടിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.


ചാനലുകളിൽ കോമഡി പരിപാടികളിലൂടെയാണ് ഉല്ലാസ് പ്രശസ്തനായത്. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്. ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കഴിഞ്ഞ ദിവസം ഉറങ്ങിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.