വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂത് അറസ്റ്റിൽ.



ഐ സി ഐ സി ഐ ബാങ്ക് വായ്പ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ധൂത് അറസ്റ്റിൽ. മുംബൈയിൽ നിന്നാണ് ധൂതിനെ സി ബി ഐ അറസ്റ്റ് ചെയ്ത്.


ഐ സി ഐ സി ഐ മുൻ സി. ഇ. ഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെ ആണിത്. ചന്ദ കൊച്ചാർ ഐ സി ഐ സി ഐ ബാങ്ക് മേധാവി ആയിരുന്ന 2009 മുതൽ 2011 വരെ വീഡിയോകോൺ ഗ്രൂപ്പിന് അനുവദിച്ച 3250 കോടി രൂപയുടെ വായ്പകളും, ക്രമ വിരുദ്ധമായ ഇടപെടൽ ആണ് കേസിനാധാരം.


ദീപക് കൊചാറിൻ്റെ നേതൃത്വത്തിലുള്ള വിവിധ കമ്പനികളും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് 2019 ലാണ് സി ബി ഐ കേസ് എടുത്തത്. ഇതേ കേസിൽ ഇ ഡീ യും വേണുഗോപാൽ ദൂതിനെ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.