TEYLA TOURISM COMPANY ആണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
കടൽ കടന്ന് വിദേശികൾ എത്തി നാടിനെ അറിയാൻ.
നാറാത്ത് : കുറുമാത്തൂർ : പട്ടുവം
നാറാത്ത് ബോട്ട് ജെട്ടിയും ചെത്ത് തൊഴിൽ ഏർപ്പെട്ടവരെ കാണാനും നമ്മുടെ നാടിന്റെ തനതായ കൃഷി തറവാടുകൾ ഇല്ലങ്ങൾ എന്നിവയെ കുറിച്ച് അറിയാൻ.
നാറാത്ത് കല്ലൂരിക്കടവ് ചെത്ത് തൊഴിൽ ഏർപ്പെട്ടവരെ കുറിച്ചും നാടിനെ കുറിച്ചും തൊഴിൽ രീതിയെ കുറിച്ചും അഞ്ജിത അദ്വൈദ് എന്നിവർ അവർക്ക് പറഞ്ഞുകൊടുത്തു.
തുടർന്ന്
കുറുമാത്തൂർ :👇👇
വർഷങ്ങൾ പഴക്കമുള്ള കുറുമാത്തൂരിലെ നാല് കെട്ട് ഇല്ലം കാണാൻ വിദേശികൾ എത്തി ജപ്പാൻ നിന്നും 13 പേരും അയർലൻഡ് നിന്ന് ഒരാളുമാണ് എത്തിയത്.
TEYLA TOURISM COMPANY ആണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
കുറുമാത്തൂർ നാല് കെട്ട് ഇല്ലം കുടുംബഗങ്ങൾ പൂർണ്ണ പിന്തുണയും നൽകി. ഇല്ലത്തെ കുറിച്ച് ഫാമിലി മെമ്പർ ആയ ഹരി കുറുമാത്തൂർ വിവരിച്ചു.
രാവിലെ 11 മണിക്ക് വന്ന സംഘം ഉച്ച 2 മണി വരെ അവിടെ ചിലവഴിച്ചു .. ഉച്ച ഭക്ഷണം (സദ്യ) കഴിച്ചു മടങ്ങി.
പിന്നീട് പട്ടുവം സഹജീവനി കേന്ദ്രവും സന്ദർശിച്ചു.
രാജേഷ് അവർകൾ സഹജീവനത്തെ കുറിച്ചു വിവരിച്ചു.




Comments
Post a Comment