പഠനമികവുകളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിൽ 'പഠനോത്സവം'



മയ്യിൽ

ഈ അധ്യയന വർഷം കുട്ടികൾ ആർജിച്ചെടുത്ത വിവിധ പഠനമികവുകളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിൽ 'പഠനോത്സവം' സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള എന്നിവയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത ഉദ്ഘാടനം ചെയ്തു. എ പി സുചിത്ര അദ്ധ്യക്ഷയായി. നാലാം തരത്തിലെ വിദ്യാർഥികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ സി ആർ സി കോ-ഓഡിനേറ്റർ സി കെ രേഷ്മ പ്രകാശനം ചെയ്തു. യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ, പി ടി എ പ്രസിഡന്റ് ടി പി പ്രശാന്ത്, സ്കൂൾ വികസന സമിതി ചെയർമാൻ പി പി രമേശൻ, വികസന സമിതി അംഗങ്ങളായ കുഞ്ഞിരാമൻ മാസ്റ്റർ, വി സി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. എം ഗീത സ്വാഗതവും വി സി മുജീബ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ പഠനമികവുകളുടെ പ്രദർശനം നടന്നു. വിദ്യാർഥികൾ അവതരിപ്പിച്ച നാടകങ്ങൾ, സംവാദം, സംഗീത ശില്പം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം