ഭൂമി പോക്കുവരവിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍



ഭൂമി പോക്കുവരവിന് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. തൃശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസ് ആണ് വിജിലന്‍സ് പിടിയിലായത്.

രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നല്‍കുന്നതിന് പോക്ക് വരവ് നടത്താന്‍ 1000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് മരോട്ടിച്ചാല്‍ വെട്ടികുഴിച്ചാലില്‍ രാജു വി.എം വിജിലന്‍സില്‍ പരാതി നല്‍കിയത്.


സ്ഥലം കാണാന്‍ ചെന്നപ്പോള്‍ 500 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു. തുടര്‍ന്നായിരുന്നു വിജിലന്‍സ് പിടിയിലായത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം