കണ്ണപുരത്ത്പ്രതിഷേധ പ്രകടനം നടത്തി



കണ്ണപുരം :രാഹുൽ ഗാന്ധിക്കെതിരെയുള്ള ഭരണകൂട ഭീകരതക്കെതിരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്‌ജ്, കാപ്പാടൻ ശശിധരൻ , ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെയും മഹിളാ കോൺഗ്രസ് പ്രവർത്തകരെയും ക്രൂരമായി മർദ്ധിച്ച പോലീസ് നടപടിക്കെതിരെയും കള്ളക്കേസ്സിൽ കുടുക്കി ജയിലിലടക്കുവാനുള്ള നീക്കത്തിനെതിരെയും കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.



പ്രതിഷേധ സംഗമം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി വിജയൻ കൂട്ടിനേഴത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.ബാലറാം, എം.നാരായണൻ , ഗോവിന്ദൻ കരയപ്പാത്ത്, സതീഷ് കടാങ്കോട്ട്, സി. അംബ്രോസ്, പ്രജീഷ് കീഴറ , സന്തോഷ് വള്ളുവൻ കടവ്, കെ.ഷാജിലാൽ, ഷാജി കാവുങ്കൽ, വി.വി.ജയരാജൻ, രാജൻ കാരക്കുന്ന്, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.