കണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്ക്



കണ്ണൂര്‍: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിയിലും ഭരണകൂട ഭീകരതയ്ക്കുമെതിരേ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഹെഡ് പോസ്റ്റാഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജ്ജും. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പോലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലിസ് ജലപീരങ്കി ഉപയോഗിച്ചു. വനിതാ പ്രവര്‍ത്തകരെയും യുത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെയും പോലിസ് തല്ലിച്ചതച്ചു. പലരെയും വലിച്ചിഴച്ചാണ് പോലിസ് വാഹനത്തിലേക്ക് കയറ്റിയത്.



പോലിസ് അക്രമത്തിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയും അക്രമം അരങ്ങേറി. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിനു സമീപം റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉള്‍പ്പെടെ 10 ഓളം നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ മുഴുവന്‍ മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.