രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന മോദി സർക്കാരിനെതിരെകണ്ണൂരിൽ കോൺഗ്രസ് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനു നേരെ പോലീസ് നടത്തിയ ക്രൂരമായ പോലീസ് ലാത്തിച്ചാർജും മഹിളാ കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് അതിക്രമവും അപലപനീയവും പ്രതിഷേധാർഹവുമാണെന്നു അഡ്വ. സജീവ് ജോസഫ് എംഎൽഎ ആരോപിച്ചു




 യാതൊരു പ്രകോപനവും ഇല്ലാതെ മാർച്ചിന് നേരെ പോലീസ് നടത്തിയ ഭീകരമായ അക്രമം സർക്കാറിന്റെ അറിവോടെയാണെന്നും, ബിജെപി. സിപിഎം ബന്ധവത്തിന് തെളിവാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകകയും വേണം. ചില വനിതാ പോലീസ് ഉദ്യോഗസ്തർ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതായും വനിതാ പോലീസ് ഇല്ലാതെയുംസ്ത്രീകളെ പുരുഷ പോലീസ് കയ്യേറ്റം ചെയ്തതായും MLA പറഞ്ഞു.പോലീസ് അതിക്രമം പാടില്ലെന്ന് പറഞ്ഞതിന് തന്നെയും ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജിനെയും പോലീസ് ക്രൂരമായാണ് നേരിട്ടതെന്ന് അദ്ദേഹം ആരോപിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.