ഇന്നസെന്റ് വെന്റിലേറ്ററില്‍; ആരോഗ്യനിലയില്‍ നേരിയ പുരോഗതി




കൊച്ചി; ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.



ശ്വാസകോശത്തിനുണ്ടായ ഇന്‍ഫക്‌ഷന്‍ ആണ് ആരോഗ്യം മോശമാകാന്‍ കാരണമായത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് താരം.


ഒരാഴ്ച മുന്‍പാണ് ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ തുടരുകയാണ്. ബുധനാഴ്ച അരോഗ്യസ്ഥിതി മോശമായതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.


നേരത്തെ അര്‍ബുദത്തെ പോരാടി തോല്‍പ്പിച്ച വ്യക്തിയാണ് ഇന്നസെന്റ്. തന്റെ കാന്‍സര്‍ നാളുകളിലെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'മകള്‍', 'കടുവ' തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസന്റ് ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.