കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥതയിൽ നൂറ് കണക്കിന് വിദ്യാർഥികൾ പരീക്ഷ എഴുതാൻ കഴിയാതെ വലഞ്ഞു



കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയുടെ ബിഎ , ബി കോം പ്രൈവറ്റ് റജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ പരീക്ഷ മാർച്ച് 14ന് ചൊവ്വാഴ്ച്ച 1.30ന് ആരംഭിക്കാനിരിക്കെ, പരീക്ഷ കേന്ദ്രമായ മയ്യിൽ ITM ൽ എത്തിയ വിദ്യാർത്ഥികൾക്കാണ് പരീക്ഷ തുടങ്ങുന്നതിനു തൊട്ടു മുമ്പ് തളിപ്പറമ്പ സർ സയ്യിദ് കോളേജിലേക്ക് പരീക്ഷകൾ മാറ്റിയ വിവരം അറിയുന്നത്. സെന്റർ മാറ്റിയ വിവരം അറിയാതെ നൂറുകണക്കിന് വിദ്യാർഥികൾ മയ്യിൽ ITM കോളേജിൽ എത്തിയിരുന്നു.വാഹന സൗകര്യമില്ലാത്ത പാവന്നൂർ മൊട്ടയിലെ ITM കോളേജിൽ നിന്നും, 30 കിലോമീറ്റർ ദൂരെ 10 മിനുട്ട് കൊണ്ട് സഞ്ചരിച്ച് പരീക്ഷ എഴുതാൻ കഴിയാത്ത നിരവധി പേർ ആശങ്കയിലാണ്. പത്രക്കുറിപ്പോ, മറ്റ് യാതൊരു അറിയിപ്പുകളോ ഇല്ലാതെ പരീക്ഷക്ക് മിനുട്ടുകൾക്ക് മുമ്പ് പരീക്ഷാ കേന്ദ്രം മാറ്റിയതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി എടുക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസി : കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??