മാലോട്ട് എ എൽ പി സ്കൂളിൻ്റെ 95) 0 വാർഷികാഘോഷം ' ഗ്രാമോത്സവ്' 18/

 'ഗ്രാമോത്സവ്'

.




മാലോട്ട് എ എൽ പി സ്കൂളിൻ്റെ 95) 0 വാർഷികാഘോഷം ' ഗ്രാമോത്സവ്' 18/03/2023 ശനിയാഴ്ചവൈകുന്നേരം 5.30ന് നടന്നു പരിപാടി വാർഡ് മെമ്പർ ശ്രീമതി ഇകെ അജിതയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ .പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. പൂർവ്വാധ്യാപകരായ ശ്രീ.കുഞ്ഞഹമ്മദ് മാസ്റ്റർ ,ശ്രീമതി.കോമളവല്ലിടീച്ചർ നമ്മെ വിട്ടുപിരിഞ്ഞ ശ്രീ.അബ്ദുൾ റസാഖ് മാസ്റ്റർ എന്നിവരെ ആദരിച്ചു., ശ്രീ.വത്സൻ അഞ്ചാം പിടിക സാംസ്കാരിക പ്രഭാഷണം നടത്തി സബ് ജില്ലാതല മേളകളിലെ വിജയികൾക്ക് സ്കൂൾ മാനേജരായ ശ്രീ.എം.വി ബാലകൃഷ്ണൻ സമ്മാന വിതരണം നടത്തി പിടിഎ പ്രസിഡണ്ട് ശ്രി.പി.വേലായുധൻ, വികസന സമിതി കൺവീനർ ശ്രീ.എൻ പ്രജിത്ത് ,ശ്രീ. ഇബ്രാഹിംകുട്ടി, MP TAപ്രസിഡണ്ട് ശ്രീമതി. ഹഫ്സത്ത് പി വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിദ്യാലയത്തിലേക്ക് ശ്രീ.അബ്ദുൾ റസാഖ് മാസ്റ്ററുടെ സ്മരണയ്ക്കായി റസാഖ് മാസ്റ്ററുടെ മകൻ മുഹമ്മദ് അർഷാദ് മൈക്ക് സ്റ്റാൻ്റ് (Podium) സ്കൂളിന് നൽകി സ്റ്റാഫ് സെക്രട്ടറി ശ്രീ എ പി കെ അനിത നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾ ,പൂർവ്വ വിദ്യാർഥികൾ ,രക്ഷിതാക്കൾ അധ്യാപകർ എന്നിവരുടെ ഗ്രൂപ്പ് ഡാൻസ്, കൈകൊട്ടിക്കളി ,സംഗീതശില്പം, സിനിമാറ്റിക് ഡാൻസ് ,ഒപ്പന....... എന്നിവ നടന്നു തുടർന്ന് ആദിൽ അത്തുവും സംഘവും നയിക്കുന്ന ഗാനമേളയും ഉണ്ടായിരുന്നു.


"ഗ്രാമോത്സവ് " മാലോട്ട് നാടിൻ്റെ ഉത്സവമാക്കി മാറ്റുന്നതിന് മുൻനിരയിൽ പ്രവർത്തിച്ച പി ടി എ ,MPTA വികസന സമിതി അംഗങ്ങൾ ,നാട്ടുകാർ എന്നിവർക്ക് ഒരായിരം നന്ദി...... നന്ദി......

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം