ഗീതാജ്ഞാനയജ്ഞത്തിന് ഏപ്രിൽ 2 ന് നായാട്ടുപാറ ചൈതന്യപുരിയിൽ തുടക്കം.



മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് സമ്പൂർണ്ണ ശ്രീമദ് ഭഗവദ്ഗീതാ ജ്ഞാനയജ്ഞം ഏപ്രിൽ 2 മുതൽ 9 വരെ നായാട്ടുപാറ ചൈതന്യപുരി ആശ്രമത്തിൽ നടക്കും.

സ്വാമി ആത്മചൈതന്യ, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, സ്വാമി വിശുദ്ധാനന്ദ സരസ്വതി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി എന്നിവർ ആചാര്യൻമാരായുള്ള യജ്ഞത്തിന്റെ പൂജാദി കർമ്മങ്ങൾ ശബരിമല തന്ത്രി മഹേഷ് കണ്ഠരര് മുൻ ശബരിമല മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിപ്പാട് എന്നിവർ നിർവ്വഹിക്കും. യജ്ഞത്തോടനുബന്ധിച്ച് കലാവൈജ്ഞാനിക മത്സരങ്ങൾ, ആധ്യാത്മിക പ്രഭാഷണങ്ങൾ, ഗീതാ പഠന ക്ലാസ്സുകൾ, യോഗ ക്ലാസ്സുകൾ, കലാപരിപാടികൾ എന്നിവയും ഉണ്ടാകും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം