വിപണിയിൽ കുതിപ്പ് തുടരാൻ ഫിദ ഗ്രൂപ്പ്



വ്യാവസായിക- വിപണന രംഗത്തെ മൂന്ന് പതിറ്റാണ്ടു കാലത്തെ പാരമ്പര്യ കരുത്തിൽ പുതിയ പാതകൾ വെട്ടിത്തുറക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് ഫിദ ഗ്രൂപ്പ്. കഴി ഞ്ഞ മുപ്പത് വർഷക്കാലത്തെ വിജയത്തുടർച്ചയുടെ പിൻബലത്തിൽ പുതിയ മേഖലകളിൽ കൂടി കാലെടുത്തുവെക്കുകയാണ് കണ്ണൂർ ആസ്ഥാനമായുള്ള ഫിദ ഗ്രൂപ്പ് വടക്കൻ കേരളവും മലബാറും ദക്ഷിണ കേരളവും കടന്ന് കടലിനക്കരെ പശ്ചിമേഷ്യൻ രാജ്യങ്ങളിലും മലയാളികളുള്ള ലോകത്തിന്റെ മുക്കുമൂലകളിലും ചിരപരിചിതമായ ട്രേഡ് മാർക്കായി മാറുകയെന്നതാണ് ഫിദ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിനായി പുതിയ പദ്ധതികളും ആശയങ്ങളുമാണ് ഫിദ ഗ്രൂപ്പ് അവതരിപ്പിക്കുന്നത്. സംരംഭ മേഖലകളിൽ താത്പര്യമുള്ളവരെ കൂടി ഫിദയുടെ ഷെയർ ഹോൾഡേസാക്കി അടിത്തറ വിശാലമാ ക്കാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ് ഫുഡ് പ്രൊഡക്റ്റ്സ്, സൂപ്പർ മാർക്കറ്റ്, ഇവന്റ് മാനേജ്മെന്റ് കാറ്ററിംഗ് സർവീസ്, ബിൽഡേഴ്സ്, റിയൽ എസ്റ്റേറ്റ് കോസ്മറ്റിക്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ ബിസിനസ്സ് സംരംഭങ്ങൾക്ക് പിന്നാലെ സ്വർണ രംഗത്തും ഫിദ ഗ്രൂപ്പ് ചുവടുറപ്പിക്കുകയാണ്._


മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യത്തിലൂന്നിയ വിജയം 


_30 വർഷങ്ങൾക്ക് മുമ്പ് എം കെ കെ ഫുഡ്സ് എന്ന പേരിലായിരുന്നു ഫിദയുടെ തുടക്കം. കമ്പനിയുടെ സി ഇ ഒയും എക്സിക്യൂട്ടീവ് ഡയറക്ടറും മാട്ടൂൽ മടക്കര സ്വദേശിയുമായ കെ അബ്ദുൽ ജലീൽ അറേബ്യൻ മണ്ണിലൊഴുകിയ വിയർപ്പിന്റെ പ്രതിഫലമായി ലഭിച്ച നാണയത്തുട്ടുകളും അത്രയും കാലത്തെ ആത്മവിശ്വാസവും കൈമുതലാക്കി ഫിദ ഫുഡ്സിന്റെ വിപു ലീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു._


_മായവും കൃത്രിമ രുചിക്കൂട്ടുകളുമില്ലാത്ത തനത് കറി പൗഡറുകളും അരിപ്പൊടികളും അച്ചാറുകളും തുടങ്ങി ചെറു സംരംഭമായിരുന്നു തുടക്കത്തിൽ. ദീർഘ നാളത്തെ അനുഭവസമ്പത്ത് കൈമുതലാക്കി ആലോചനകൾക്കും ആസൂത്രണങ്ങൾക്കുമൊടുവിൽ ഭക്ഷ്യ ഉത്പന്ന മേഖലയിൽ ഗുണനിലവാരവും വിശ്വസ്തതയുമുള്ള കൂടുതൽ പ്രൊഡക്റ്റുകൾ എന്ന ആശയത്തിലെത്തി._


_പാലക്കാടൻ മട്ടയിൽ തുടങ്ങി ബിരിയാണി അരി, ആട്ട പത്തിരിപ്പൊടി, മുളകുപൊടി എന്നിങ്ങനെ കലർപ്പുകലരാത്ത ഉത്പന്നങ്ങളും വിശ്വാസ്യതയും ചേർന്നപ്പോൾ സംരംഭങ്ങളുടെ എണ്ണം കൂടി. കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, രസം പൗഡർ, ചിക്കൻ മസാല, ബിരിയാണി മസാല, അച്ചാറുകൾ തുടങ്ങി ഡസൻ കണക്കിന് രുചിക്കൂട്ടുകളാണ് ഇന്ന് ഫിദയുടെ ഫാക്ടറയിൽ നിന്ന് വിപണിയിലെത്തുന്നത്._


എച്ച് എഫ് എസി ഫ്രൈഡ് ചിക്കൻ


ജ്വല്ലറി, ബേക്കറി, റസ്റ്റോറന്റ്, പാർട്ടി ഹാൾ, ഫൂഡ്സ്, കേരളത്തിലങ്ങോളമിങ്ങോളം ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനിരിക്കുകയാണ് എച്ച് എഫ് സി ഫ്രൈഡ് ചിക്കൻ. ഫിദയുടെ തന്നെ രുചിക്കൂട്ടുകളിൽ തയ്യാറാക്കിയ പ്രത്യേകം ചിക്കൻ വിഭവങ്ങളാണ് വിൽപ്പനക്കുളത്, നിലവിൽ കണ്ണൂരിലെ കാട്ടാമ്പള്ളിയിലെ ഫിദ ബിസിനസ് സെന്ററിൽ പ്രവർത്തിക്കുന്ന എച്ച് എഫ് സി ഫ്രൈഡ് ചിക്കൻ ഔറ്റുകൾ മറ്റു ജില്ലകളിലും ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും.


ഫ്രൈഡ് ചിക്കൻ, ചിക്കൻ ലോലി പോപ്പ്, കാന്താരി അൽഫാം, ഡ്രാഗൺ ചിക്കൻ ഷവർമ, ചിക്കൻ ചാർക്കോൾ ഷവർമ, ചൈനീസ് ഫുഡ്, ഫ്രൈഡ് ചിക്കൻ, ന്യൂസിൽസ്, ഫ്രൈഡ് റൈസ് തുടങ്ങിയ വിഭവങ്ങളാണ് ഇവിടെ ലഭിക്കുക.


അന്താരാഷ്ട്ര ബ്രാൻഡ് നെയിമാകാൻ മിഷൻ 2030


ഫിദ ഫുഡ്സ് ഇന്റർനാഷനൽ മിഷന്റെ ഭാ ഗമായി അന്താരാഷ്ട്ര ബ്രാൻഡ് നെയിമാകാനുള്ള തയ്യാറെടുപ്പിലാണ് ഫിദ ഗ്രൂപ്പ്. പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും ആയിരങ്ങൾക്ക് തൊഴിൽ നൽകിയും ഷെയർ ഹോൾഡേസിനെ കൂട്ടുകയുമാണ് കമ്പനിയുടെ ലക്ഷ്യം. ഫിദ ഫുഡ്സ് ഇന്റർനാഷനൽ മിഷൻ 2030ന്റെ ഭാഗമായി 5,000 പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിക്ക് ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.


കഴിഞ്ഞ സാമ്പത്തിക വർഷം കേരള വിപണിയിൽ 29.84 കോടി രൂപയുടെ നിക്ഷേപമായിരുന്നു ഫിദ നടത്തിയത്. 2030 ആകുമ്പോയേക്കും അന്താരാഷ്ട്ര ബിസിനസ്സ് രംഗത്തെ അറിയപ്പെട്ട ബ്രാൻഡ് നെയിമുകളിൽ ഫിദ പരിചിതമായ ബാൻഡ് നെയിമാകും. കയറ്റുമതിയിലൂടെ വിദേശത്തും ഫിദ ഗ്രൂപ്പ് ഉത്പന്നങ്ങൾ ലഭ്യമാക്കും.


ആദ്യഘട്ടത്തിൽ യു എ ഇയിലും ഖത്തറിലും വിപണനം തുടങ്ങും. അച്ചാർ, ബേക്കറി ഉത്പന്നങ്ങൾ, മസാലപ്പൊടി, പുട്ട്, പത്തിരിപ്പൊടികൾ അടക്കം മലയാളികൾ ഉള്ളിടത്തെല്ലാം ഫിദയുടെ സവിശേഷ രുചിയുമെത്തും.


കണ്ണൂർ അഴീക്കോടും എറണാകുളം അമ്പാട്ടുകാവിലും ഫിദയുടെ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. കാട്ടാമ്പള്ളി കോട്ടക്കുന്നിൽ ഫിദ ബിസിനസ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചട്ടുകപ്പാറ യൂനിറ്റിന്റെ പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കും.


മലപ്പുറം തിരൂരങ്ങാടി പതിനാറുങ്ങലിൽ ഫിദ ഫുഡ്സ് ട്രേഡേഴ്സ് പ്രവർത്തിക്കുന്നുണ്ട്. ഡെലിവറി സൗകര്യത്തോടെ മാട്ടൂൽ മടക്കരയിൽ പ്രവർത്തിക്കുന്ന ഫിദ സ്റ്റോറിന്റെ അനുബന്ധ സ്ഥാപനങ്ങൾ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് മാനേജ്മെന്റ് നടത്തുന്നത്.


സംശുദ്ധി ഉറപ്പാക്കാനായി തമിഴ്നാട്ടിലെ തെങ്കാശിയിലും പൊള്ളാച്ചിയിലും അസം സ്കൃത സാധനങ്ങളുടെ പ്രൊസ്സസിംഗ് യൂനിറ്റും ഉടൻ തുറക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം