മരണം വന്നെത്തിയത് വിദേശത്തു പോകാനിരിക്കെ...
ജസീലക്ക് തട്ട്യേരി ഗ്രാമത്തിന്റെ യാത്ര മൊഴി....
ദുഃഖം തളം കെട്ടിയ അന്തരീക്ഷത്തിൽ ആയിരങ്ങളുടെ പ്രാർത്ഥനാ ധ്വനികളൊടെ
ജസീല മോൾക്ക് യാത്ര മൊഴി .....
തട്ടിയേരി ഗ്രാമവും ചുഴലി ജുമ മസ്ജിദ് പരിസരവും ദു:ഖം തളം കെട്ടിയ നിമിഷങ്ങളായിരുന്നു ഇന്ന് .
ഫിസിക്സിൽ ബിരുദാനന്തര ബിരുദവും അധ്യാപക യോഗ്യതയും നേടിയ ജസീല തന്റെ നാട്ടിലെ മറ്റു വിദ്യാത്ഥികൾക്ക് വിദ്യ പകർന്നു നൽകുന്നതിൽ വലിയ താല്പര്യം കാണിച്ചിരുന്നു ....
വിദേശത്തുള്ള തന്റെ ഭർത്താവിന്റെടുത്ത് 2 ദിവസത്തിനുള്ളിൽ പോകാനുള്ള തയ്യാറെടുപ്പിലായി രുന്നു ജസീല ....
ഇന്നലെ പിതാവ് ജലീലിന്റെ കൂടെയുള്ളയാത്രയിൽ ചെങ്ങളായിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ജസീല മരണപ്പെട്ടത് -...
വാഹനം ഓടിച്ചിരുന്ന ജലീൽ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു...
വിദേശത്തുള്ള ഭർത്താവും, സഹോദരനും എത്തിയതിനുശേഷം ഇന്ന് സന്ധ്യയോടെ മയ്യത്ത് ചുഴലി ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു.

Comments
Post a Comment