പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ തെരുവ് വിളക്കുകൾ ഉടൻ പുനസ്ഥാപിക്കുക - ഫ്രറ്റേണിറ്റി മൂവ്മെന്റ്.



പാപ്പിനിശ്ശേരി-:പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ തെരുവ് വിളക്കുകൾ ഉടൻ പുനസ്ഥാപിക്കുക.പാപ്പിനിശ്ശേരികാരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പ് ആയിരുന്നു പാപ്പിനിശ്ശേരി ഫ്ലൈഓവർ എന്നാൽ നിർമാണത്തിലെ പിഴവ് മൂലം ഉൽഘടനം കഴിഞ്ഞു 5 വർഷത്തിനുള്ളിൽ ഒരുപാട് തവണ അറ്റകുറ്റപണി നടത്തേണ്ടി വന്നു .ഒരു തവണ പാലം മുഴുവൻ ആയി അടച്ചിട്ട് ഒരു മാസമാണ് പണി നടന്നത് .മാത്രമല്ല മേൽപാലത്തിലെ വിളക്കുകളും അണഞ്ഞു കിടക്കുകയാണ്. മേൽപ്പാലം ഇരുട്ടിലായിട്ട് മാസങ്ങളായിട്ടും എം.എൽ.എയോ മറ്റ് അധികാരികളോ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. ഭരണമികവ് എടുത്ത് പറയാനും ഫ്ലക്സ് അടിക്കാനും സമയം കണ്ടെത്തുന്ന എം.എൽ.എ ഇന്നും പാപ്പിനിശ്ശേരി പാലത്തിലെ ഇരുട്ട് കണ്ടില്ല എന്ന് നടിക്കുകയാണ് എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ്‌ സിജാഹ് അഷ്‌റഫ്‌ അരോപിച്ചു. പാപ്പിനിശ്ശേരി പാലത്തിലെ ഈ അവസ്ഥ ഉടനെ പരിഹരിക്കുകയും ജനജീവിതം സൗകര്യപ്രദം ആക്കുകയും ചെയ്യേണ്ടതുണ്ട് അല്ലാത്തപക്ഷം വൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.