ചിറക്കൽ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു.





ചിറക്കൽ .. ഗ്രാമ പഞ്ചായത്തിൻ്റെ 2023-24 വർഷത്തെ ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി .പി. ശ്രുതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ശ്രീ.അനിൽകുമാർ അവതരിപ്പിച്ചു.47 കോടി രൂപയുടെ പ്രതീക്ഷിത വരവും 45 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ചിറക്കൽ പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ടിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിൽ സാമൂഹ്യനീതിയും പ്രാദേശിക സാമ്പത്തിക അടിത്തറ ഒരുക്കി സുസ്ഥിര വികസന കാ ഴ്ചപ്പാടോടെയാണ് ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷ നൽകിയ അർഹരായ എല്ലാ വർക്കും സഹായം നൽകി ഒരു വലിയ സാമൂഹ്യനീതി നടപ്പിലാക്കിയാണ് ചിറക്കൽ വികസനത്തിൻ്റെ അടുത്ത പടവുകൾ കയറുന്നത്. സ്വയം തൊഴിൽ പദ്ധതിക്കായി 59 ലക്ഷം നീക്കിവച്ചതും 'വലിച്ചെറിയൽ മുക്ത പഞ്ചായത്ത്, ലഹരി മുക്ത പഞ്ചായത്ത്, പാലിയേറ്റീവ് പരിചരണം, ബഡ്സ് റീ ഹാബിലിറ്റേഷൻ സെൻറർ തുടങ്ങി തനിമയാർന്ന നിരവധി പദ്ധതികൾ ബഡ് ജറ്റിൽ ഇടം നേടിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് സിക്രട്ര റി ശ്രീ. ഷിബു കരുൺ സ്വാഗതവും വികസനകാര്യ ചെയർപേഴ്സൻ ശ്രീമതി മോളി നന്ദിയും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. കെ.സി.ജിഷ, ബ്ലോക്ക് പഞ്ചായത്ത്ക്ഷേമകാര്യ സമിതി അധ്യക്ഷൻ ശ്രീ.സതീശൻ കെ.വി. എന്നിവർ സന്നിഹിതരായിരുന്നു ....

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.