മണ്ണിനോടും ജീവിതത്തോടും പൊരുതി നിൽക്കുന്ന പെണ്ണൊരുമയ്ക്ക് സല്യൂട്ടുമായി വനിതോത്സവം.

 പെൺകരുത്തിന് 
ബിഗ് സല്യൂട്ട്



മണ്ണിനോടും ജീവിതത്തോടും പൊരുതി നിൽക്കുന്ന പെണ്ണൊരുമയ്ക്ക് സല്യൂട്ടുമായി വനിതോത്സവം. തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം കണ്ണൂർ നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വനിതോത്സവത്തിലാണ് വ്യത്യസ്ത മേഖലകളിലെ 34 പെൺകരുത്തുകളെ ആദരിച്ചത്. സമൂഹത്തിൻ്റെ ഏറ്റവും അടിത്തട്ടിൽ നിശബ്ദ സേവനം നടത്തുന്ന 14 വനിതാക്ഷീരകർഷകർ, മയ്യിൽ പഞ്ചായത്തിലെ 18 ഹരിതകർമസേനാംഗങ്ങൾ, ശുചീകരണതൊഴിലാളികൾ, ടിപ്പറോടിക്കുന്ന എൻജിനീയറിങ് ബിരുദധാരി സി ശ്രീഷ്മ, ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ടവെള്ളി മെഡൽ നേടിയ പി കെ പ്രിയ എന്നിവർക്കാണ് ആദരമൊരുക്കിയത്.


ആയുസുമുഴുവൻ കന്നുകാലികൾക്കൊപ്പം കഴിഞ്ഞവരുടെ ജീവിതാനുഭവങ്ങളുടെ പൊള്ളലാണ് വനിതോത്സവത്തെ വ്യത്യസ്തമാക്കിയത്.ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഉപേക്ഷിച്ച് ത്യാഗപൂർണമായ ഉപജീവനം തെരഞ്ഞെടുത്തവർക്കുള്ള ഹൃദയാദരമായി വനിതോത്സവം മാറി. വീടുകളിലെത്തി ഖരമാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമസേനയ്ക്കുള്ള ആദരം സാമൂഹ്യപ്രതിബദ്ധതയുള്ള തൊഴിലിനോടും സേവനത്തോടുമുള്ള കടപ്പാടിനെ ചേർത്തുവെക്കുന്നതായി. മാലിന്യമല നിന്നുകത്തുകയും ഒരു നഗരത്തിന് ശ്വാസം മുട്ടുകയും ചെയ്യുന്ന വാർത്തകൾക്കിടെ ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയായും വനിതോത്സവം മാറി.





ശാസ്ത്ര സാഹിത്യപരിഷത്ത് ജെൻഡർ വിഷയസമിതി കൺവീനർ പി വി രഹ്ന ഉദ്ഘാടനം ചെയ്തു.1.30 ലക്ഷം ഫോളോവേഴ്സുള്ള യു ട്യൂബ് വ്ളോറായ കെ എൽ ബിജു ഋത്വിക് കുടുംബം അതിഥികളായി. കെ സി വാസന്തി അധ്യക്ഷയായി.ടി വി ബിന്ദു, പ്രീത ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..