മട്ടന്നൂർ വെളിയം പറമ്പ് സ്വദേശിയും മാന്യയിൽ താമസക്കാൽ നിന്ന് പി വി പ്രദീപൻ (51) ആണ് മരണപ്പെട്ടത്

നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കിണറിൽ കണ്ടെത്തിയ മൃതദേഹം കാണാതായ അധ്യാപകന്റെതാണെന്ന് തിരിച്ചറിഞ്ഞു





കാസർകോട് : നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കിണറിൽ കണ്ടെത്തിയ മൃതദേഹം കാണാതായ അധ്യാപകന്റെതാണെന്ന് തിരിച്ചറിഞ്ഞു. മട്ടന്നൂർ വെളിയം പറമ്പ് സ്വദേശിയും മാന്യയിൽ താമസക്കാൽ നിന്ന് പി വി പ്രദീപൻ (51) ആണ് മരണപ്പെട്ടത്. മാന്യയിലെ ജ്ഞാനോദയ എയ്ഡഡ് ബേസിക് സ്കൂളിലെ അധ്യാപകനായിരുന്നു. കെ പി എസ് ടി എ അധ്യാപക സംഘടന നേതാവ് കൂടിയായിരുന്നു. കുടുംബ കലഹത്തെ തുടർന്ന് ഈ മാസം 22 മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.


തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അജ്ഞാത മൃതദേഹം നഗരത്തിലെ ഒരു ആശുപത്രിക്ക് സമീപത്തെ കിണറിൽ കണ്ടെത്തിയത്. ഈ വിവരത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലെത്തിയ പ്രദീപിന്റെ ഭാര്യയും അധ്യാപികയുമായ രമ്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദ മകളാണ്. പരേതനായ അമ്പു നായർ സരോജിനി ദമ്പതികളുടെ മകനാണ്. ഹരീന്ദ്രൻ, സന്തോഷ്, ഷീല, ശാന്ത എന്നിവർ സഹോദരങ്ങളാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.