കൊളച്ചേരിപ്പറമ്പിൽ നിർധനരായ കുടുംബത്തിൻ്റെ പാതിവഴിയിൽ ആയ വീട് പണി പൂർത്തികരിച്ച് ഒരു കൂട്ടം പേർ. വീടിൻ്റെ താക്കോൽ കൈമാറ്റം ഇന്ന് ക ണ്ണൂർ റൂറൽ എസ്.പി.എം ഹേമലത നിർവഹിക്കും.




കൊളച്ചേരി: കൊളച്ചേരിപ്പറമ്പിൽ നിർധനരായ കുടുംബത്തിൻ്റെ പാതിവഴിയിൽ ആയ വീട് പണി പൂർത്തികരിച്ച് ഒരു കൂട്ടം പേർ. കൊളച്ചേരി ലക്ഷം വീടിന് കോളനിക്ക് സമീപതെ വി മുരളീധരനും കുടുംബത്തിനും ഏറെ കാലമായി ഉള്ള ആഗ്രഹം ആണ് ഇതോടെ പൂവണിയുന്നത്.ഈ ആഗ്രഹം നാട്ടിലെ ഒരു കൂട്ടം പേർ ചേർന്ന് സാക്ഷാത്കരിക്കുകയായിരുന്നു. സ്വപ്ന വീടിന് 'ഡ്രീംസ്' എന്നു തന്നെ നാമകരണം ചെയ്തതും ശ്രദ്ധേയമാണ്.നാളെ വൈകീട്ട് നാല് മണിക്ക് കണ്ണൂർ റൂറൽ എസ്പി ഹേമലത വീടിൻ്റെ താക്കോൽ കൈമാറും.മുരളീധരനും മകനും ഉണ്ടായ ഹൃദയ സംബന്ധമായ രോഗങ്ങളാണ് ഇവരുടെ ജീവിതം മാറ്റി മറിച്ചത്.പ്രവാസിയായ സന്തോഷ് കന്തലോട്ടിൻ്റെ സഹകരണത്തോടെ വീട് നിർമ്മിക്കുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.കൂടാതെ ഫ്ളോർ ആൻഡ് ടൈൽസ് ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രവർത്തകർ,ഇലട്രികൽ സൂപ്പർവൈസേഴ്സ് കൊളച്ചേരി പഞ്ചായത്ത് സെക്രടറി പി ഉണ്ണികൃഷ്ണൻ,നാട്ടുകാർ എന്നിവരും ഒപ്പം കൂടി.എട്ട് ലക്ഷതതോളം രൂപ ചിലവഴിച്ച് ആണ് വീടിൻ്റെ നിർമാണം പൂർത്തീകരിച്ചത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.