ചിറക്കൽ: മാർച്ച് 22 ലോക ജലദിന ആഘോഷവും

 ലോക ജലദിന വാരാഘോഷം ഉദ്ഘാടനം ചെയ്തു





ചിറക്കൽ: മാർച്ച് 22 ലോക ജലദിന ആഘോഷവും ജല സാക്ഷരത ബോധവത്കരണ ക്ലാസ്സും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. കെ.സി.ജിഷ ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശാനുസരണം 1993 മുതൽ ലോകമെമ്പാടും ജലദിനം ആചരിക്കുന്നു .ഇനിയൊരു ലോക യുദ്ധമുണ്ടാവുമെങ്കിൽ അത് ശുദ്ധജലത്തിനു വേണ്ടിയാവും എന്നു പറയുന്നത് തന്നെ ജലത്തിൻ്റെ ഉപയോഗത്തിൻ്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. ജലത്തിൻ്റെ ദൗർലഭ്യമല്ല അതിൻ്റെ ശരിയായ സൂക്ഷിപ്പും ഉപയോഗവുമുണ്ടായാൽ ഇവിടെ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന തിരിച്ചറിവാണ് ജലദിന വാരാഘോഷങ്ങൾക്കടിസ്ഥാനം - ഒരിക്കലും വറ്റാത്ത ജലസ്രോതസ്സുകൾ നമുക്കുണ്ട് - ഭൂഗർഭ ജലവുമുണ്ട് എന്നിട്ടും ഭീതിജനകമായ അവസ്ഥയുണ്ടാകുന്നതിനു കാരണം ജലസ്രോതസ്സുകൾ മലിനപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. ഇന്നത്തെ വാർത്താ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ധാരാളം ചിത്രങ്ങൾ ഉണ്ട് എന്ന് ജിഷ ടീച്ചർ ഓർമ്മിപ്പിച്ചു. ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. പി. ശ്രുതി അധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.അനിൽകുമാർ ആശംസകൾ നേർന്നു. ഗ്രാമ പഞ്ചായത്തംഗം ശ്രീ .അനീഷ്, ജലനിധി പ്രതിനിധി ശ്രീമതി സൗമ്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു.പ്രധാനാധ്യാപകൻ എ.കെ. സജിത് സ്വാഗതവും ഗ്രാമ പഞ്ചായത്തംഗം ശ്രീമതി. കെ. സുരി ജ നന്ദിയും പറഞ്ഞു.

തുടർന്ന് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ ബ്ലോക്ക് കോ-ഓഡിനേറ്റർ ശ്രീ.കിഷോർ ലാൽ.ടി.ജലസംരക്ഷണ ക്ലാസ് നയിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം