പാപ്പിനിശ്ശേരി ഉപജില്ലയിൽ നിന്നും വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും പ്രധാന അധ്യാപകർക്കും, ജീവനക്കാർക്കും യാത്രയപ്പ് സംഘടിപ്പിച്ചു.
















കല്യാശ്ശേരി: പാപ്പിനിശ്ശേരി ഉപജില്ലയിൽ നിന്നും വിരമിക്കുന്ന വിദ്യാഭ്യാസ ഓഫീസർ ശ്രീ.വിനോദ് കുമാർ പി.വിക്കും മറ്റു വിരമിക്കുന്നവർക്കുമുള്ള യാത്രയയപ്പ് ധർമ്മശാല കോഫീ ഹൗസ് ആഡിറ്റോറിയത്തിൽ വച്ച് നടന്നു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ടി.ടി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റേഴ്സ് ഫോറം പ്രസിഡൻ്റ് ശ്രീ. യു കെ ദിവാകരൻ അധ്യക്ഷനായി. ശ്രീ.അനിൽകുമാർ സ്വാഗതവും ശ്രീമതി ശോഭനന്ദിയും പറഞ്ഞു. വിരമിക്കുന്നവർ യാത്രയപ്പിന് മറുപടി പറഞ്ഞു.

ഉപജില്ലയിലെ വിദ്യാലയങ്ങളിലെ സമഗ്രമാറ്റത്തിന് വഴിയൊരുക്കിയ ഒരു തലമുറയുടെ യാത്ര പറച്ചിലായി മാറി ഈ വേദി. ഒരു തലമുറയുടെ വിദ്യാഭ്യാസ മേഖലയിലെ ഇടപെടലും അവരുടെ അനുഭവങ്ങളും പങ്കുവയ്ക്കപ്പെട്ടു.7 പ്രധാനാധ്യാപകർക്കും 11 അധ്യാപകർക്കും ഒരു ഓഫീസ് സ്റ്റാഫിനും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കൊപ്പം യാത്രയയപ്പ് നൽകി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.