കൂനം എ എൽ പി സ്കൂളിന്റെ വാർഷികാഘോഷം ജനപങ്കാളിത്തത്തോടെ ഉത്സവപ്രതീതിയിൽ ആഘോഷിച്ചു.
സ്കൂളിന്റെ വാർഷികാഘോഷം നാടിന്റെ ഉത്സവമായി
സ്കൂളിന്റെ വാർഷികാഘോഷം നാടിന്റെ ഉത്സവമായി
കൂനം: വിദ്യാഭ്യാസ മേഖലയിൽ തനതായ മികവ് കാത്തുസൂക്ഷിക്കുന്ന കൂനം എ എൽ പി സ്കൂളിന്റെ വാർഷികാഘോഷം ജനപങ്കാളിത്തത്തോടെ ഉത്സവപ്രതീതിയിൽ ആഘോഷിച്ചു.നാടിന്റെ നാനാഭാഗത്തുനിന്നും ജനസാഗരം വാർഷികാഘോഷത്തിൽ
പങ്കുചേരാൻ എത്തി.2023 മാർച്ച് 11 ശനിയാഴ്ച വൈകുന്നേരം സ്കൂളിന്റെ 98 മത്തെ വാർഷികാഘോഷം പ്രൗഢഗംഭീരമായ സദസ്സിൽ നടത്തി. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വി എം സീന പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർ പി കെ പ്രേമലത അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി വി ജയന്തി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഈ അക്കാദമിക വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ഡിജിറ്റലായി അവതരിപ്പിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് രാമർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ പി വി കെ നമ്പ്യാർ ,പി വി ബാലചന്ദ്രൻ മാസ്റ്റർ, ശ്രീ. ആർ.വിപിൻ, ശ്രീ. എം വി ഗിരീഷ്, ശ്രീ.കെ വി സുനിൽകുമാർ , ശ്രീമതി തീർത്ഥ മഹേഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി . ശ്രീമതി പ്രീത ടീച്ചർ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിപാടികളുമായി വർണ്ണവൈവിധ്യം തീർക്കുന്നതായിരുന്നു വാർഷികാഘോഷം.കുട്ടികൾ അവതരിപ്പിച്ച കഥയിലെ മുത്തച്ഛൻ എന്ന നാടകം ഏറെ ശ്രദ്ധേയമായി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദിദേവ്. കെ.പി വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. അധ്യാപകരും പിടിഎയും നാട്ടുകാരും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി വാർഷികം നല്ല രീതിയിൽ ആഘോഷിക്കാൻ സാധിച്ചു









Comments
Post a Comment