ഭാരത്‌ സ്കൗട്ട്സ് & ഗൈഡ്സ് സ്നേഹഭവനം പദ്ധതി പ്രവർത്തനമാരംഭിച്ചു.



അഞ്ചരക്കണ്ടി : ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വിഷൻ പദ്ധതിയുടെ ഭാഗമായി കണ്ണൂർ സൗത്ത് ഉപജില്ലയിൽ തിരഞ്ഞെടുത്ത അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന മൂന്നു കുട്ടികളും അമ്മയും അടങ്ങിയ കുടുംബത്തിന് അഞ്ചരക്കണ്ടിയിൽ നിർമ്മിക്കുന്ന സ്നേഹഭവനത്തിന് കുറ്റിയടിച്ച് പണി ആരംഭിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീകൃഷ്ണൻ കുറിയ പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഹെഡ്മാസ്റ്റേഴ്സ് ഫോറം, വിവിധ രാഷ്ട്രീയ സംഘട നാ പ്രതിനിധികൾ, സ്കൂൾ മാനേജർ, സ്കൗട്ട് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.


കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ അടുത്ത സ്നേഹഭവനം കണ്ണൂർ നോർത്ത് ഉപജില്ലയിലെ തളാപ്പ് മിക്സഡ് യു .പി സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു കുട്ടിക്ക് കോർപ്പറേഷൻ പരിധിയിൽ നിർമ്മിക്കാൻ ധാരണയായിട്ടുണ്ട്.ഇതിനായുള്ള സംഘാടക സമിതി രൂപീകരണം 24 ന് വെള്ളിയാഴ്ച 4 pm ന് തളാപ്പ് മിക്സഡ് യു.പി.സ്കൂളിൽ വച്ച് ചേരും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം