വേറിട്ട കാഴ്ചകൾ ഒരുക്കി കൊളച്ചേരി എയുപി സ്കൂൾ പഠനോത്സവം.



കൊളച്ചേരി: 2022-23 വർഷത്തെ പഠനോത്സവത്തിൽ കൊളച്ചേരി എ.യു.പി സ്കൂൾ വേറിട്ട കാഴ്ചകളൊരുക്കിയത് രക്ഷിതാക്കളെയും കുട്ടികളെയും ഏറെ ആകർഷിച്ചു. കുട്ടികൾ തയ്യാറാക്കിയ പഠനചാർട്ടുകളും മാത്‌സ് മാജിക്കും ശാസ്ത്ര പരീക്ഷണങ്ങളും ഭാഷാ കേളികളും കൗതുകമുണർത്തുന്ന കാഴ്ചകളായി .ചടങ്ങിന് ഹെഡ് മാസ്റ്റർ ശ്രീ. ഇ.പി. സദാനന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി ആർ.എം. ഫൈറൂസ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സമീറ സി.വി ഉദ്ഘാടനം ചെയ്തു .ശ്രീമതി. ബിജിന ഷഗിൽ (CRC - Co-Ordinator) ശ്രീമതി ഒ .എം. സുജാത ടീച്ചർ, ശ്രീമതി. എ.വി. പ്രീത ടീച്ചർ, ശ്രീമതി. എം.ടി നിഷ ടീച്ചർ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു . ശ്രീമതി എം. താരാമണി ടീച്ചർ (SRG കൺവീനർ) നന്ദി പറഞ്ഞു. പഠനോത്സവ ദിനത്തിൽ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്ക് പഠനോപകരണക്കിറ്റ് നൽകി.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം