കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് അഞ്ച് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍




കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും അഞ്ച് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ കണ്ണൂര്‍ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്ല്യത്തും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി. ബികാസ് മാലിക് എന്ന് പേരുള്ള പ്രതിയില്‍ നിന്നും 23300 രൂപയും പിടിച്ചെടുത്തു. ഒഡീഷയില്‍ നിന്നു കിലോ കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് ചെറുപൊതികളാക്കി കണ്ണൂര്‍, ആയിക്കര ഭാഗങ്ങളില്‍ വില്‍ക്കുന്നതായി എക്‌സൈസിന് വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങളാണ് പ്രതിയിലേക്കെത്തിച്ചത്. ഇന്നലെ രാത്രി 9.40നാണ് 33 കാരനായ പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫിസര്‍ സര്‍വജ്ഞന്‍ എംപി, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ ദിനേശന്‍ പി കെ, സീനിയര്‍ ഗ്രേഡ് എക്‌സൈസ് ഡ്രൈവര്‍ അജിത്ത് സി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രജിത്കുമാര്‍ എന്‍, സജിത്ത് എം, റോഷി കെ പി, അനീഷ് പി എന്നിവരും ഉണ്ടായിരുന്നു.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം