KSTA നേതാവിന്റെ സ്ക്കൂളിൽ പരീക്ഷാ ക്രമം അട്ടിമറിച്ചു.
കെ പി എസ് ടി എ പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ അധികൃതർക്ക് പരാതി നൽകി. 




പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും ഒരേ സമയം നിശ്ചിത ടൈം ടേബിൽ പ്രകാരം പരീക്ഷ നടത്തണമെന്നിരിക്കെ പരീക്ഷാ ടൈം ടേബിൾ അട്ടിമറിച്ചു കൊണ്ട് പരീക്ഷ നടത്തുന്നതിനെ .തിരെ കെ പി എസ് ടി എ പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ അധികൃതർക്ക് പരാതി നൽകി. 



പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്യാശേരി കണ്ണപുരം എൽ പി സ്ക്കൂളിലാണ് ഇന്ന് ഉച്ചക്ക് നടക്കേണ്ടുന്ന ഒന്നു മുതൽ 4 വരെ ക്ലാസുകളിലെ പരീക്ഷ രാവിലെ തന്നെ നടത്തിയത്. ഭരണകക്ഷി അനുകൂല സംഘടനാ നേതാവ് പ്രധാനധ്യാപകനായ ഈ സ്കൂളിൽ ടൈംടേബിൾ അട്ടിമറിച്ചു കൊണ്ട് ക്രമവിരുദ്ധമായി പരീക്ഷ നടത്തിയത് വഴി ഇത്തവണത്തെ പരീക്ഷ ടൈംടേബിളിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ നടത്തിയ സമരങ്ങൾ ഉചിതമായിരുന്നുവെന്ന് കെ എസ് ടി എ നേതാക്കൾ പോലും സമ്മതിക്കുന്നതിന് തുല്യമായി ഈ സംഭവത്തെ അധ്യാപക സമൂഹം വിലയിരുത്തുന്നു. 


ഒന്നു മുതൽ നാല് വരെയുള്ള മുഴുവൻ കുട്ടികളും ഈ ചൂടേറിയ സമയത്ത് ഒരേ സമയം പരീക്ഷ ഹാളിൽ ഇരിക്കുന്നതിലെ പ്രയാസം കെ പി എസ് ടി എ മുന്നേ ചൂണ്ടിക്കാട്ടിയിരുന്നു. മുൻ വർഷങ്ങളിലൊക്കെ എൽ .പി, യു പി ക്ലാസുകൾ ഉള്ള ഹൈസ്ക്കൂളിൽ ഒരു ടൈം ടേബിളും മറ്റു വിദ്യാലയങ്ങളിൽ മറ്റൊരു ടൈം ടേബിളും അനുസരിച്ച് പരീക്ഷ നടത്തുമ്പോൾ ,രാവിലെയും ഉച്ചയുമായി വിവിധ ക്ലാസുകളിലെ പരീക്ഷ സുഗമമായി നടത്താറുണ്ടായിരുന്നു. ഈ സമ്പ്രദായമാണ് ഈ വർഷം അട്ടിമറിക്കപ്പെട്ടത്. മാറിയ സമ്പ്രദായം ഭരണകക്ഷി സംഘടനക്ക് പോലും ദഹിച്ചില്ല എന്ന് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നു.


KPSTA

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം