ചെങ്ങളായി: സ്വന്തമായി വീടില്ലാത്ത ഒരു കുടുംബത്തിൻ്റെ പ്രയാസം നേരിട്ട് മനസ്സിലാക്കിയപ്പോൾ
ശിഷ്യർ ഒത്തുചേർന്നപ്പോൾ
കൂടൊരുക്കാൻ ഇടമായി
ചെങ്ങളായി: വർഷങ്ങൾക്ക് മുൻപ് കുറുമാത്തൂരിൽ പ്രവർത്തിച്ചിരുന്ന ഒരു പാരലൽ കോളേജായിരുന്നു യുണൈറ്റഡ് ആർട്സ് കോളേജ്.ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി കെ.കെ.രാജേഷ് ആ പാരലൽ കോളേജിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. സ്വന്തമായി വീടില്ലാത്ത ഒരു കുടുംബത്തിൻ്റെ പ്രയാസം നേരിട്ട് മനസ്സിലാക്കിയപ്പോൾ പഞ്ചായത്ത് സെക്രട്ടറി പഴയ ശിഷ്യരുടെ സഹായം തേടുകയായിരുന്നു. പാവപ്പെട്ട ഒരു കുടുംബത്തിനെങ്കിലും വീടുവെയ്ക്കാൻ സ്ഥലം വാങ്ങി നൽകിയാൽ സർക്കാരിൻ്റെ ലൈഫ് ഭവനപദ്ധതിയുടെ ആനുകൂല്യം ഗ്രാമ പഞ്ചായത്തിൽ അർഹതയുള്ള മറ്റൊരു കുടുംബത്തിന് കൂടി ലഭ്യമാവും എന്ന ചിന്തയാണ് മുന്നോട്ട് നയിച്ചത്. പഴയ അധ്യാപകൻ ഇങ്ങനൊരാവശ്യം പറഞ്ഞപ്പോൾ,നാട്ടിലും വിദേശത്തുമുള്ള ശിഷ്യർ ചേർന്ന് നെസ്റ്റ് എന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കി.ആ കുടുംബത്തിന് ഇഷ്ടപ്പെട്ട പ്രദേശത്ത് അവർ 3 സെൻറ് സ്ഥലം വില കൊടുത്തു വാങ്ങി.ഗ്രാമ പഞ്ചായത്ത് അംഗമായ ആശിഖ് ചെങ്ങളായിയും മുഹമ്മദ് ഷമീമും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.യുണൈറ്റഡ് ആർട്സ് കോളേജിലെ പൂർവ്വ അധ്യാപകരും ഉദ്യമത്തിൽ പങ്കാളികളായി. സ്ഥലത്തിൻ്റെ ആധാരം ജില്ലാ പഞ്ചായത്ത് അംഗം ടി.സി.പ്രിയ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനന് കൈമാറി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ശോഭന, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്,ആശിഖ് ചെങ്ങളായി,എം.സി.ശ്രീജിത്ത്, മുഹമ്മദ് ഷമീം, സയ്യദ് ഉമ്മർ, ശിഹാബ് എന്നിവർ സംസാരിച്ചു
.jpg)
Comments
Post a Comment