കുവൈത്തിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

 ചെറുവഞ്ചിയിലെ ഉല്ലാസയാത്രയ്ക്കിടെ അപകടം; കണ്ണൂർ സ്വദേശിയടക്കം  രണ്ട് മലയാളികള്‍ മരിച്ചു





കുവൈത്ത് സിറ്റി: കുവൈത്തിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ലുലു എക്സ്ചേഞ്ച് ജിവനക്കാരായ കണ്ണൂർ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയിൽ ജോസഫ് മത്തായി(ടിജോ-29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്.


വെള്ളിയാഴ്ച ഖൈറാൻ റിസോർട്ട് മേഖലയിലായിരുന്നു സംഭവം. അപകടമുണ്ടായ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.


സുകേഷ് ലുലു എക്സ്ചേഞ്ച് കോർപ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ടിജോ ആറ് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കെയായിരുന്നു.


*

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.