നാരായണീയ മന ന സത്രംനടത്തി



ആർഷ സംസ്കാര ഭാരതി കണ്ണൂർ ജില്ലാ സമിതിയും തളിപ്പറമ്പ കപാലികുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രവും സംയുക്തമായി ഏകദിന നാരായണീയ മനന സത്രം സംഘടിപ്പിച്ചു. മേപ്പള്ളി നാരായണൻ നമ്പൂതിരി ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി ഉണ്ണികൃഷ്ണവാര്യർ ആധ്യക്ഷം വഹിച്ചു.ജില്ലയിലെ പതിമൂന്ന് ക്ഷേത്രങ്ങളിലെ നാരായണീയ സമിതികൾ പാരായണ യജ്ഞത്തിൽ പങ്കെടുത്തു. ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം ചേലേരി, വൈഖരി ഒഴക്രോം ,കണ്ടന്തള്ളി ശ്രീകൃഷ്ണ ക്ഷേത്രം കല്യാശ്ശേരി എന്നീ നാരായണീയസമിതികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ നാറാത്ത്, ദൈവജ്ഞതിലകം മുരളീധര വാര്യർ എന്നിവർ നാരായണീയ പ്രഭാഷണം നടത്തി.എ കെ നാരായണൻ നമ്പൂതിരി കൈതപ്രം ,മനോജ് മണ്ണേരി ,എ എം ജയചന്ദ്രവാര്യർ നടുവനാട് എന്നിവർ ആശംസാ ഭാഷണം നടത്തി. ഊരാളൻ മേപ്പള്ളി നാരായണൻ നമ്പൂതിരി, അനിൽ നമ്പൂതിരി എന്നിവരെ ആദരിച്ചു.ക്ഷേത്രസമിതി സെക്രട്ടറി പി സിജിത്ത് കുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ പവിത്രൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.