കയരളം നോർത്ത് എ എൽ പി സ്കൂൾ

 കോറളായി പുഴയുടെ തീരത്ത് കുഞ്ഞോർമ്മകൾ പങ്കുവച്ച് കുരുന്നുകൾ



മയ്യിൽ

സ്കൂളിൽ ലോങ് ബെല്ലടിച്ചതും കുട്ടികളെ കാത്തിരുന്നത് അധ്യാപകരൊരുക്കിയ സർപ്രൈസായിരുന്നു. കുട്ടികളും അധ്യാപകരും സ്കൂൾ ബസുമായി നേരെ കോറളായി ദ്വീപിലേക്ക്. ക്ലാസ് മുറികളിൽ ഒതുങ്ങിപ്പോകാറുള്ള പതിവ് രീതി വെടിഞ്ഞാണ് കയരളം നോർത്ത് എ എൽ പി സ്കൂൾ ഈ വർഷം സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കുന്നവർക്ക് യാത്രയയപ്പ് ഒരുക്കിയത്. കോറളായി ദ്വീപിൽ പുഴയോരത്ത് കുട്ടികൾ അവരുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവച്ചു. ഒപ്പം അധ്യാപകരും കൂടിയപ്പോൾ ഒത്തുചേരൽ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. പരിപാടി പ്രധാനാധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വി സി മുജീബ്, എ ഒ ജീജ, എം പി നവ്യ, കെ വൈശാഖ്, കെ പി ഷഹീമ, ധന്യ, സി ജിൽന, ഖദീജ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം