സ്പെഷൽ സ്കൂളിൽ
പഠന കിറ്റ് വിതരണം ചെയ്തു.


തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും കോഴിക്കോട് സി.ആർ.സി (കോമ്പോസൈറ്റ്‌ റീജിയണൽ സെന്റർ) യുടെയും ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം സാൻ ജോർജിയ സ്പെഷൽ സ്കൂളിലെ കുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ പഠന കിറ്റ് വിതരണവും സ്കൂൾ ടീച്ചേഴ്സിനെയും ജീവനക്കാരെയും ആദരിക്കലും നടത്തി.

  സ്കൂളിൽ വച്ച് നടന്ന പരിപാടി കണ്ണൂർ ടി.എൽ.എസ്.സി. ചെയർമാനും കുടുംബ കോടതി ജഡ്ജിയുമായ ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു.

  തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ)ജഡ്ജിയും ടി.എൽ.എസ്.സി ചെയർമാനുമായ സി. മുജീബ് റഹ്മാൻ അദ്ധ്യക്ഷനായി.

  സി.ആർ.സി അസി.പ്രൊഫസർ ഡോ: ജിതിൻ. കെ. കിറ്റ് വിതരണം ചെയ്തു.

   ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി തുഷാരമോഹൻ ,സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൽമ ജോസ്, പി.ടി.എ.പ്രസി. മാത്യു.ടി.ജെ , വിദ്യാമോൾ എന്നിവർ സംസാരിച്ചു.

    പാരാ ലീഗൽ വോളണ്ടിയർമാരായ എ. ശ്രീധരൻ ,പ്രജിത ടി.പി, മഹിത. എ.വി , ഷീബ.സി.എം, ഗംഗാധരൻ പി.പി, ശ്രീകല. ടി.പി എന്നിവർ സംബദ്ധിച്ചു.

  അഞ്ച് പഞ്ചായത്തുകളിൽ നിന്ന് 85 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 23 പേർക്കാണ് ആദ്യ ഘട്ടം എന്ന നിലയിൽ സ്പെഷൽ പഠന കിറ്റുകൾ വിതരണം ചെയ്തത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.