ഭാര്യയെ കാണാനില്ലെന്ന് പരാതി കൊടുത്ത് യുവാവ് മുങ്ങി; വീട്ടിലെത്തിയ പൊലീസ് കണ്ടത് അഴുകിയ മൃതദേഹം



ഭാര്യയെ കാണാനില്ലെന്ന് പരാതി കൊടുത്ത് യുവാവ് മുങ്ങി; വീട്ടിലെത്തിയ പൊലീസ് കണ്ടത് അഴുകിയ മൃതദേഹം ഇടുക്കി: മൂന്ന് ദിവസം മുൻപ് അനുമോളെ കാണാനില്ലെന്ന ഭര്‍ത്താവ് ബിജേഷ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതിയും നല്‍കി. ബിജേഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അനുമോൾക്കായി പൊലീസ് അന്വേഷണവും ആരംഭിച്ചു. ഇതിനിടെ ബിജേഷിനെ കാണാതായതോടെയാണ് പൊലീസിന് സംശയങ്ങളുയര്‍ന്നത്. ഇതോടെയാണ് ബന്ധുക്കളുമായി എത്തി വീട്ടില്‍ തെരച്ചില്‍ നടത്തിയത്. വീട്ടിനകത്ത് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ (അനുമോൾ - 27 ) യുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു കണ്ടത് . നേരത്തെ സ്റ്റേഷനിൽ പോകുന്നതിന് മുൻപ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടിൽ എത്തിയിരുന്നു. ഈ സമയം വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയിൽ കയറിയപ്പോൾ ബിജേഷ് സംശയം തോന്നാത്ത വിധത്തിൽ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു. അഴുകിയ ഗന്ധം പിന്തുടർന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസുള്ളത്. കാണാതായ ബിജേഷിന് വേണ്ടി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ബിജേഷും വത്സമ്മയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതാണോ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.