തലശ്ശേരി-കൂടാളി - വില്ലേജ്മുക്ക് - ചെറുവത്തല മൊട്ട വഴി പറശ്ശിനികടവിലേക്ക് KSRTC ബസ്സ് അനുവദിക്കണമെന്ന് DYFI






ചട്ടുകപ്പാറ- തലശ്ശേരി-കൂടാളി - വില്ലേജ്മുക്ക് - ചെറുവത്തല മൊട്ട വഴി പറശ്ശിനികടവിലേക്ക് KSRTC ബസ്സ് അനുവദിക്കണമെന്ന് DYFI വേശാല മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. DYFI ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സി.പി.ഷിജു ഉൽഘാടനം ചെയതു.മേഖലാ കമ്മറ്റി പ്രസിഡണ്ട് പി.ഷിജു അദ്ധ്യക്ഷ്യം വഹിച്ചു.എ.സുകേഷ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.കണ്ടമ്പേത്ത് പ്രീതി അനുശോചന പ്രമേയം അവതരിപ്പിച്ചു.പി.ഷിജു പതാക ഉയർത്തി മേഖലാ സെക്രട്ടറി സി. നിജിലേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. DYFI മയ്യിൽ ബ്ലോക്ക് ജോ: സെക്രട്ടറി ടി.കെ.ശിശിര, വൈസ് പ്രസിഡണ്ട് പി.പി. വിഷ്ണു, ബ്ലോക്ക് മെമ്പർമാരായ പി.ഹി തുൻ ,വി.അഖിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

സെക്രട്ടറി - സി. നിജിലേഷ്

ജോ: സെക്രട്ടറി - എം.പി.വിശാഖ്, 

സി.ശ്രീബിഞ്ചു

പ്രസിഡണ്ട് - പി.ഷിജു

വൈസ് പ്രസിഡണ്ട് - പി.പി.പ്രസീത, വി.വി.അമൽ

ട്രഷറർ -കെ.പി. ബൈജേഷ്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.