പുല്ലാഞ്ഞ്യോട് എ.എൽ.പി സ്കൂൾ, സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.






  പുല്ലാഞ്ഞ്യോട് എ.എൽ.പി സ്കൂൾ, സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് ആണ് തെരഞ്ഞെടുപ്പ് നടത്തിയത്.6 ലീഡർ സ്ഥാനാർഥികളും 5 ഡെപ്യൂട്ടി ലീഡർ സ്ഥാനാർഥികളും തെരഞ്ഞെടുപ്പിൽ മത്സരാർഥികളായി.പേപ്പർ രഹിതവും തികച്ചും ഇ - സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും നടന്ന പോളിംഗ് വിദ്യാർഥികളിൽ പുതിയ ഉണർവേകി.തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ,

നിയമലംഘനങ്ങൾക്കെതിരെയുള്ള സൂചനാനിർദേശങ്ങൾ,ആലോചനായോഗങ്ങൾ, നാമനിർദ്ദേശപത്രിക സമർപ്പണം, പിൻവലിക്കൽ, പ്രഖ്യാപനം, ചിഹ്ന നിർണയം,പ്രചരണം, വോട്ട് അഭ്യർത്ഥന, ആഹ്ലാദപ്രകടനം,മൗനപ്രചരണം, ചിഹ്നം പതിപ്പിച്ച പോസ്റ്ററുകൾ, വ്യത്യസ്ത പ്രവർത്തനങ്ങൾ ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രകടനപത്രികകൾ തുടങ്ങി ദിവസങ്ങളോളമായി നടന്ന നടപടി ക്രമങ്ങൾ വിദ്യാർത്ഥികളിൽ ആരവവും ആവേശവും ഉണ്ടാക്കി.

         ആകാംക്ഷയോടെ കാത്തിരിക്കുന്ന വോട്ടെണ്ണലും ഫലപ്രഖ്യാപനവും സത്യപ്രതിജ്ഞയും വരും ദിവസങ്ങളിൽ നടക്കും.ജനാധിപത്യരാജ്യത്ത് വസിക്കുന്ന നമുക്ക് സമ്മതിദാനാവകാശം ഉണ്ടെന്നും അവ വിനിയോഗിക്കേണ്ടത് അനിവാര്യമാണെന്നും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പൊതുതെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.

        സ്കൂളിൽ പ്രവർത്തിക്കുന്ന കബ്ബ് -ബുൾബുൾ അംഗങ്ങളാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത്.പ്രധാനധ്യാപിക ശ്രീമതി പി.വി.സുനിതകുമാരി, കുമാരി.സ്വാതി പി വി, ശ്രീമതി.സുഹാസിനി വി എച്ച് , ശ്രീ.ഉദയകുമാർ വി.യം എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം