കണ്ണൂർ യൂനിവേഴ്സിറ്റി മുൻ പ്രൊ വൈസ് ചാൻസലർ Dr. പി.ടി. രവീന്ദ്രൻ (64) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതനായി.






കണ്ണൂർ യൂനിവേഴ്സിറ്റി മുൻ പ്രൊ വൈസ് ചാൻസലർ Dr. പി.ടി. രവീന്ദ്രൻ (64) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച്  നിര്യാതനായി. പരേതനായ പി.പി.കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും പി.ടി. മീനാക്ഷി അമ്മയുടെയും മകനാണ്. S.N. കോളേജ് നാട്ടിക, കണ്ണൂർ എന്നിവിടങ്ങളിൽ ദീർഘകാലം അദ്ധ്യാപകനായിരുന്നു. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ മാനേജ്മെന്റ് സ്റ്റഡീസ് ആരംഭിച്ചത് ഇദ്ദേഹമായിരുന്നു. ഭാര്യ എൻ.സജിത ( റിട്ടയർഡ് പ്രിൻസിപ്പൽ  സാമൂതിരി ഹയർ സെക്കന്ററി സ്കൂൾ) മകൾ ഹൃദ്യ രവീന്ദ്രൻ( വിദ്യാർത്ഥിനി).  പി.ടി.ഗംഗാധരൻ, പി.ടി. പ്രഭാകരൻ, പി.ടി. രത്നാകരൻ, പി.ടി. മോഹൻദാസ്, പി.ടി. പ്രേമരാജൻ, പി.ടി. പ്രീതകുമാരി, പി.ടി. അമൃതകുമാരി എന്നിവർ സഹോദരങ്ങളാണ്.

മൃതദേഹം രാവിലെ 9 മണിക്ക് മായനാടുള്ള സ്വവസതിയിൽ നിന്നും സ്വദേശമായ തളിപ്പറമ്പിലേയ്ക്ക് കൊണ്ടുപോകും. ശവസംസ്കാരം ഉച്ചയ്ക്ക് 2.30 നു തളിപ്പറമ്പ് തൃച്ഛബരം എൻ.എസ്.എസ്. സ്മശാനത്തിൽ .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.