ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും സഹിക്കും’; വിനായകന്റെ ഫോട്ടോ കത്തിച്ച് യുവതി.




കോട്ടയം: ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച വിനായകന്റെ ഫോട്ടോ കത്തിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ. ഇതിനെരെ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ജയിലിൽ കിടക്കാൻ തയ്യാറാണെന്നും ബിന്ദു ചന്ദ്രൻ പറഞ്ഞു. വിനായകന്റെ ചിത്രം കത്തിക്കുന്ന വീഡിയോയും ബിന്ദു സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.


 


‘എടോ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും. ഞങ്ങളുടെ കു​ഞ്ഞൂഞ്ഞിനു വേണ്ടി…കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…ഞങ്ങളുടെ നെഞ്ചിലെ റോസാ പൂവേ’- ബിന്ദു ചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാൾ അവഹേളിക്കുമ്പോൾ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചന്ദ്രൻ വീഡിയോയിൽ പറയുന്നു.


ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി’ എന്നായിരുന്നു നടന്റെ പരാമർശം

Comments

Post a Comment

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.