കോട്ടയം സ്വദേശിയായ പതിനേഴുകാരന്‍ യുഎസിൽ വെടിയേറ്റ് മരിച്ചു



അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റ് മരിച്ചു. കോട്ടയം കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.30ന് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സായി ജോലി ചെയ്യുകയാണ്. 1992ൽ ആണ് സണ്ണിയും കുടുംബവും അമേരിക്കയിലേക്ക് താമസം മാറ്റിയത്. 2019ലാണ് ഇവര്‍ അവസാനമായി നാട്ടിലെത്തിയത്. ജ്യോതി, ജോഷ്യ, ജാസ്മിൻ എന്നിവരാണ് മരിച്ച ജാക്സന്റെ സഹോദരങ്ങൾ. സംസ്കാരം യുഎസിൽത്തന്നെ നടത്തിയേക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.