പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് 2021 - 22 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, മൂന്നാം വാർഡിൽ കടാഞ്ചേരി

 കടാഞ്ചേരി - ധർമക്കിണർ റോഡ് ഇൻറർലോക്ക് ചെയ്തതിൻ്റെ ഉൽഘാടനം നടന്നു






     പാപ്പിനിശ്ശേരി :പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് 2021 - 22 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, മൂന്നാം വാർഡിൽ കടാഞ്ചേരി - ധർമക്കിണർ റോഡ് ആധുനിക രീതിയിൽ ഇൻറർലോക്ക് ചെയ്തതിൻ്റെ ഉൽഘാടനം നടന്നു . 

ഇൻ്റർലോക്ക് ചെയ്ത റോഡിന് 123 മീറ്റർ നീളമുണ്ട് . ഈ ഭാഗത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ഇൻ്റർലോക്കിങ്ങിലൂടെ പൂർത്തീകരിക്കപ്പെട്ടത് .


      ഇൻറർലോക്ക് ചെയ്തതിൻ്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് അധ്യക്ഷ എ വി സുശീല നിർവ്വഹിച്ചു .

വൈസ് പ്രസിഡൻ്റ് കെ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു .


      ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി ഷാഫി, ഒ കെ മൊയ്തീൻ, ധർമക്കിണർ തായാട്ട് ശങ്കരൻ സ്മാരക വായനശാലാ സെക്രട്ടറി പി സുജിത്ത് എന്നിവർ ആശംസകൾ നേർന്നു .


     ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി കെ പ്രമോദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി പ്രസന്ന, എൻ കെ സാവിത്രി, കെ മുബ്സീന, ടി രജനി, എം ബാലകൃഷ്ണൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു .


      മൂന്നാം വാർഡ് മെമ്പർ എം സീമ സ്വാഗതം പറഞ്ഞു .

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം