കോമേഴ്സിൽ തലശ്ശേരി ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിച്ച ഇഷത്തൂൽ ഇർഷാനക്ക് ഫുൾ എ പ്ലസ് ലഭിച്ചു

 ജില്ലക്ക് മികച്ച വിജയം.




കണ്ണൂർ: സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തിയ ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ജില്ലക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 439 പേരിൽ 381 പേരും പാസായി.


കോമേഴ്സിൽ തലശ്ശേരി ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിച്ച ഇഷത്തൂൽ ഇർഷാനക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഇതേ സ്‌കൂളിലെ പഠിതാവായ പിണറായി സ്വദേശി 65 വയസ്സുള്ള എ സദാനന്ദനും മികച്ച വിജയം നേടി. പരീക്ഷ എഴുതിയ 54 പേരിൽ 49 പേരും പാസായി. പരീക്ഷ എഴുതിയവരുടെയും പാസായവരുടെയും വിവരങ്ങൾ ചുവടെ.


മാത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ (22-20), മാടായി എച്ച് എസ് എസ് (36-28), പള്ളിക്കുന്ന് എച്ച് എസ് എസ് (28-28), കണ്ണൂർ മുൻസിപ്പൽ എച്ച് എസ് എസ് (37-35), തലശ്ശേരി ഗേൾസ് എച്ച് എസ് എസ് (26-22), തലശ്ശേരി ബ്രണ്ണൻ എച്ച് എസ് എസ് (28-22), പാനൂർ എച്ച് എസ് എസ് (20-19), ചൊക്ലി എച്ച് എസ് എസ് (25-23), കൂത്തുപറമ്പ് എച്ച് എസ് എസ് (32-28), മട്ടന്നൂർ (22-20), ഇരിക്കൂർ (24-20), ഇരിട്ടി ( 28-24), പേരാവൂർ (30-26), കണിയൻചാൽ (26-22).


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.