ഉരുവച്ചാലിൽ വെച്ച് വീട്ടമ്മ സഞ്ചരിക്കുക ആയിരുന്ന ടൂ വീലർ തള്ളിയിട്ട് മൊബൈൽ കവർന്ന് കടന്ന പ്രതി മയ്യിൽ പോലിസിന്റെ പിടിയിലായി.




കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ വെച്ച് വീട്ടമ്മ സഞ്ചരിക്കുക ആയിരുന്ന ടൂ വീലർ തള്ളിയിട്ട് മൊബൈൽ കവർന്ന് കടന്ന പ്രതി മയ്യിൽ പോലിസിന്റെ പിടിയിലായി. സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുക ആയിരുന്നു വീട്ടമ്മ, കുറ്റ്യാട്ടൂർ ഉരുവച്ചാലിലുള്ള തൻ്റെ വീടിന് അടുത്ത് എത്തിയ സമയം പിറകിൽ ബൈക്കിൽ വന്ന പ്രതിയാണ് സ്കൂട്ടി തള്ളി വീഴ്ത്തി മൊബൈൽ ഫോൺ കവർന്നത്.


കഴിഞ്ഞ ജൂലൈ ഇരുപതിന് വൈകുന്നേരം അയിരുന്നു സംഭവം. മയ്യിൽ പോലിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണo ആരംഭിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ സുമേഷ് ടി പിയുടെ മേൽനോട്ടത്തിൽ എസ് ഐ പ്രശോഭ്, രജീവ്, എ എസ് ഐ മനു, സി പി ഒമാരായ ശ്രീജിത്ത്, വിനീത്, അരുൺ, പ്രദീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം സംഭവ സ്ഥലത്തും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച പതിനാറോളം സി സി ടി വി ക്യാമറകൾ പരിശോധിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അനേഷണത്തിലാണ് പ്രതി പിടിയിലായത്.


കണ്ണൂർ മുണ്ടേരി ചാപ്പ കെ.പി. ഹൗസിൽ അജ്നാസ് (21) ആണ് മയ്യിൽ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ബൈക്കിൽ വന്നാണ് മൊബൈൽ ഫോൺ കവർന്നത് എന്ന് കണ്ടെത്തുകയും പ്രതിയെയും ബൈക്കും കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റ സമ്മതം നടത്തുകയും ചെയ്തു. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.