പി.നാരായണന്‍ മാസ്റ്റര്‍ നിര്യാതനായി



തളിപ്പറമ്പ: കപാലികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ പി.നാരായണന്‍ മാസ്റ്റര്‍ (കപ്പച്ചേരി-78) നിര്യാതനായി. ഇന്ന് രാവിലെ 10.30 ഓടെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് ആറിന് ആടിക്കുംപാറ പൊതുശ്മശാനത്തില്‍ നടന്നു 

പ്രഭാഷകനും സാന്ത്വനപരിചാരകനുമായിരുന്നു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍, പരിയാരം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. നരിക്കോട് ഗവ. ന്യൂ യു.പി സ്‌കൂളില്‍ നിന്ന് പ്രധാനധ്യാപകനായാണ് വിരമിച്ചത്. തളിപ്പറമ്പ് സഞ്ജീവിനി പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ ഭാഗമായി ഗൃഹസാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെക്കാലം നേതൃത്വം നല്‍കി. തലോറ ഗവ. യു.പി സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപിക സുമതിയാണ് ഭാര്യ. മക്കള്‍: അപര്‍ണ, ആശ, രമ്യ. മരുമക്കള്‍: രാജീവന്‍ (പ്രൊഫ. ഗവ. ബ്രണ്ണന്‍ കോളേജ്, തലശേരി), പ്രദീപന്‍ (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, കണ്ണൂര്‍), രാജേഷ് (കെ.എസ്.എഫ്.ഇ, പുതിയതെരു).

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.