എടക്കാട്ട് ബീച്ച് റോഡ് പഴയ ജുമുഅത്ത് പള്ളിക്കുളത്തിൽ നീന്തൽ

 നീന്തൽ പഠിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട വിദ്യാർഥി മരണപ്പെട്ടു



എടക്കാട്ട് ബീച്ച് റോഡ് പഴയ ജുമുഅത്ത് പള്ളിക്കുളത്തിൽ നീന്തൽ പഠിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട വിദ്യാർഥി മരണപ്പെട്ടു.

എടക്കാട് ഹുസ്സൻ മുക്കിലെ മുബാറക് മൻസിലിൽ താമസി ക്കുന്ന സിറാജിന്റെയും ഷമീമയുടെയും മകൻ മുഹമ്മദ്‌ ആണ് ചികിൽസയിൽ കഴിയവെ വ്യാഴാഴ്ച്ച മരണപ്പെട്ടത്. 11 വയസ്സായിരുന്നു. കടമ്പൂർ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു.



കഴിഞ്ഞ ഞായറാഴ്ച്ച എടക്കാട് പഴയ ജുമുഅത്ത് പള്ളിക്കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തൽ പഠിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. എന്നാൽ കൂടെയുളളവരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് കാണാത്തതിനെ തുടർന്ന് കുളത്തിൽ പരിശോധിചപ്പോഴാണ് മുഹമ്മദിനെ കണ്ടെത്തിയത്.


ഉടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനാൽ അന്ന് വൈകീട്ട് തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിൽസക്കിടെ വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.