കയരളം നോർത്ത് എ എൽ പി സ്കൂളിൽ ജൽ ജീവൻ മിഷന്റെ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു.




ജലസംരക്ഷണം വരും തലമുറയിലൂടെ പ്രാവർത്തികമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി ജൽ ജീവൻ മിഷൻ നേതൃത്വത്തിൽ കയരളം നോർത്ത് എ എൽ പി സ്കൂളിൽ ജലശ്രീ ക്ലബ് രൂപീകരിച്ചു. പ്രധാനാധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. ബിലാൽ, ഷെസിൻ, റൈഹാൻ എന്നിവരെ ക്ലബ് ലീഡർമാരായി തെരഞ്ഞെടുത്തു. ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ ജല സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കും. 'എന്റെ കുടിവെള്ളം' എന്ന പേരിൽ ജല സംരക്ഷണ ആശയങ്ങളടങ്ങിയ മാഗസിൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബ് അംഗങ്ങൾ. ഒരു പഞ്ചായത്തിൽ പത്ത് സ്കൂളുകളിലാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുക.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.