കാർ യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കാറിൽ അകപ്പെട്ടയാൾക്ക് രക്ഷകരായി എടക്കാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ





19.07.2023 രാത്രി 12 മണിയോടെയാണ് സംഭവം. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നൈറ്റ്‌ പട്രോളിംഗ് ഡ്യൂട്ടി ചെയ്തു വരുന്നതിനിടയിൽ തൊട്ടടയിലേക്ക് വാഹനം പോകുമ്പോൾ റോഡ് അരികിൽ അസ്വഭാവികമായി പാർക്ക് ചെയ്ത കാർ കാണുകയും തുടർന്ന് കാറിനരികിലെത്തി പരിശോധിക്കുന്നതിനിടയിൽ കാറിനകത്ത് ഡ്രൈവർ സീറ്റിലായി അനക്കമില്ലാതെ കിടക്കുന്നയാളെ കാണുകയുമായിരുന്നു. പിന്നീട് കുറെയേറെ പരിശ്രമിച്ചിട്ടും ആളെ വിളിച്ചുണർത്തുവാനോ വാഹനം തുറക്കുവാനോ സാധിക്കാത്തതിനാൽ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിളിച്ചറിക്കുകയും ആളെ കാണാത്തതിനാൽ തിരഞ്ഞെത്തിയ ബന്ധുകളുടെ സമ്മതത്തോടെ പോലീസും ഫെയർ ഫോർസും ചേർന്ന് വാഹനത്തിന്റെ ഗ്ലാസ്‌ തകർക്കുകയും ആളെ അപ്പോൾ തന്നെ അതെ വാഹനത്തിൽ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസറായ അജേഷ് രാജ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് അദ്ദേഹത്തെ ICU വിൽ പ്രവേശിപ്പിച്ചു.


സമയോചിതമായ ഇടപെടൽ നടത്തിയ എടക്കാട് പോലീസ് സ്റ്റേഷനിലെ GASI സുജിത്ത് കുമാർ,DVR SCPO അജേഷ് രാജ്, KHG അനിൽ കുമാർ എന്നി സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം