പോക്സോ കേസിൽ സ്കൂൾ അധ്യാപകനെ കോടതി വെറുതേ വിട്ടു



കണ്ണൂർ പോക്സോ കേസിൽ സ്കൂൾ അധ്യാപകനെ കോടതി വെറുതേ വിട്ടു. മയ്യിൽ പോലീസ് ചാർജ് ചെയ്ത കേസിൽ ചട്ടുകപ്പാറ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ സതീഷ് തോപ്രത്ത് ആണ് കുറ്റക്കാരനല്ലെന്ന് കണ്ട് കണ്ണൂർ പോക്സോ പ്രത്യേക കോടതി വെറുതേ വിട്ടത്.


ചിത്രം വരച്ച്‌ പഠിപ്പിക്കുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളോട് മോശമായി പെരുമാറി എന്നായിരുന്നു അധ്യാപകനിൽ ചുമത്തിയ കുറ്റം. കഴിഞ്ഞ വർഷം ജൂലായ് 26-നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ബി.പി ശശീന്ദ്രനും പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രീതാ കുമാരിയും ഹാജരായി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.