കണ്ണൂരിൽ ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ




കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്കരൻ (52) ആണ് മരിച്ചത്. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റായി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരിൽ എത്തിയതായിരുന്നു.


ഇന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ലോക്കോ പൈലറ്റായി പോകേണ്ടതായിരുന്നു ഭാസ്കരൻ. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ലോക്കോ റണ്ണിങ് റൂമിൽ വിളിക്കാൻ ജീവനക്കാർ എത്തിയപ്പോൾ അനക്കമില്ലായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം