കണ്ണാടിപ്പറമ്പ് : ശ്രീധർമ്മശാസ്താ ക്ഷേത്ര മൈതാനം ആചാരശുദ്ധിയോടെ സംരക്ഷിച്ചു വരുന്നത്

ക്ഷേത്ര മൈതാന സംരക്ഷണത്തിന് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു.




കണ്ണാടിപ്പറമ്പ് : ശ്രീധർമ്മശാസ്താ ക്ഷേത്ര മൈതാനം ആചാരശുദ്ധിയോടെ സംരക്ഷിച്ചു വരുന്നത് തടസ്സപ്പെടുത്തിക്കൊണ്ട് മൈതാനത്തിന്റെ കിഴക്കുഭാഗം വെട്ടിമാറ്റി പെട്രോളിയം കമ്പനിക്ക് പാട്ടത്തിനു നൽകാനുള്ള ദേവസ്വത്തിന്റെ നിർദ്ദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദേശവാസികളുടെയും ഭക്തജനങ്ങളുടെയും പ്രതിഷേധ കൂട്ടായ്മ നടന്നു. ഉത്രവിളക്ക് ആഘോഷത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ചടങ്ങ് നടക്കുന്ന സ്ഥലമുൾപ്പെടെ പെട്രോളിയം കമ്പനിക്ക് പതിച്ചു നൽകരുതെന്നും ആചാരവെടിക്കെട്ട് തടയപ്പെടുമെന്നും ഗവൺമെന്റ്ഹയർ സെക്കന്ററി സ്കൂൾ ,വ്യാപാര സമുച്ചയം ഉൾപ്പെടെ ജനനിബിഡമായ സ്ഥലത്ത് അപകട ഭീഷണി കൂടുതലാണെന്നും യോഗം അഭിപ്രായപ്പെട്ടു. മേൽ കാര്യത്തിൽ പരമാവധി പേരുടെ ആക്ഷേപം ബോധിപ്പിക്കുന്നതിനും പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ശിവശക്തി കോംപ്ലക്സിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ അഡ്വ.കെ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.സി. ദിനേശൻ സ്വാഗതവും പി.പി.സുധീർ നന്ദിയും പറഞ്ഞു. എൻ.ഇ. ഭാസ്കര മാരാർ, പി.ടി. രത്നാകരൻ, പ്രജിത്ത് മാതോടം, കെ.കുമാരൻ , രതീശൻ ചാലിൽ, എൻ.പി.ഗിരീശൻ, പി.വി.ചന്ദ്രഭാനു , കെ.ഗംഗാധരൻ ,കെ.കെ.മധുസൂദനൻ, കെ.മധുസൂദനൻ , പി.പി. ആ നന്ദ്, എം.വനജ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.

ചെയർമാൻ - പി.സി. ദിനേശൻ

വൈസ് ചെയർമാൻ - പി.ആർ. രാജീവൻ ,എം. വനജ ടീച്ചർ

ജനറൽ കൺവീനർ - എൻ.ഇ ഭാസ്കര മാരാർ

ജോ. കൺവീനർ - എ. റിജു, പി.മധുസൂദനൻ , കിഴക്കയിൽ ഗംഗാധരൻ

ട്രഷറർ - കെ.കെ.മധുസൂദനൻ

എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം