പി എൻ പണിക്കർ അനുസ്മരണ വായനാദിന മാസാചരണം.




അന്നൂർ. പി എൻ പണിക്കർ അനുസ്മരണ വായനാദിന മാസാചരണ പരിപാടികളുടെ കണ്ണൂർ ജില്ലാതല സമാപനത്തിന്റെ ഭാഗമായി അന്നൂർ സഞ്ജയൻ സ്മാരക വായനശാല& ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റ് വി എം ദാമോദരൻ മാസ്റ്റരെ പി എൻ പണിക്കർ ഫൗണ്ടേഷന്റെ ഭാരവാഹികൾ അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ ചടങ്ങിൽ ആദരിച്ചു. പി എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി കാരയിൽ സുകുമാരൻ പൊന്നാടയിച്ചു പി എൻ പണിക്കരുടെ ജീവചരിത്രം എന്ന ഗ്രന്ഥസമാഹാരം അദ്ദേഹത്തിന് സമ്മാനിച്ചു. നഗരസഭ കൗൺസിലർ എ രൂപേഷ്, കെ പി ശ്രീധരൻ, കെ രാമചന്ദ്രൻ, കെ വി ഭാസ്കരൻ, എം ഇ ദാമോദരൻ നമ്പൂതിരി, സി അനിൽകുമാർ, പ്രശാന്ത് കോറോം, കെ ശേഖര പൊതുവാൾ, കെ എം രമേശൻ, രാമചന്ദ്രൻ അടിയോടി, തുടങ്ങിയവർ പ്രസംഗിച്ചു. വി യം ദാമോദരൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. കെ സി സതീശൻ മാസ്റ്റർ സ്വാഗതവും വി വി സതി നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.