കർണാടക വനത്തിൽ ഉരുൾപൊട്ടൽ ഉളിക്കൽ മേഖലയിൽ വെള്ളപ്പൊക്കം.




ഇരിട്ടി : രണ്ട്‌ ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കർണാടക വനത്തിൽ ഉരുൾപൊട്ടി. ഇതേത്തുടർന്ന്‌ ഉളിക്കൽ മേഖലയിലെ വിവിധ പ്രദേശത്ത്‌ വെള്ളം കയറി. വയത്തൂർ പുഴ കരകവിഞ്ഞ് ഒഴുകി മൂന്ന്‌ പാലങ്ങൾ വെള്ളത്തിന് അടിയിലായി. വട്ട്യാംതോട്‌, മാട്ടറ, വയത്തൂർ പാലങ്ങളാണ്‌ വെള്ളത്തിന് അടിയിലായത്‌.


ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു. മണിക്കടവ്‌, മണിപ്പാറ, പീടികക്കുന്ന്‌ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. വയത്തൂർ പാലം വഴിയുള്ള ഗതാഗതവും മുടങ്ങി. വളവുപാറയിലെ വടക്കേടത്ത്‌ ചിന്നമ്മയുടെ വീട്ടിൽ വെള്ളം കയറി. മണിക്കടവ്‌ ടൗൺ വെള്ളത്തിൽ മുങ്ങി. പല കടകളിലും വെള്ളം കയറി.


പൊയ്യൂർക്കരി, കോക്കാട്‌, ഏഴൂർ പാടശേഖരങ്ങളും വെള്ളത്തിലാണ്‌. വ്യാപകമായി കൃഷിയും നശിച്ചു. പുഴകളിലെ കനത്ത ഒഴുക്കിനെ തുടർന്ന്‌ പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്ന്‌ വിടുന്നുണ്ട്‌. ആറളം, ഇരിട്ടി, ബാരാപുഴ, വയത്തൂർ പുഴകളിലും ക്രമാതീതമായ ഒഴുക്കുണ്ട്‌. ജലനിരപ്പും കനത്ത തോതിൽ ഉയർന്നു.  



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം