കണ്ണാടിപറമ്പ് സ്വദേശി അക്ഷയ് ഹരീന്ദ്രനെ നിയമിച്ചു

 അക്ഷയ് ഹരീന്ദ്രനെ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ക്ലബ് ഡെവലപ്പ്മെന്റ് ആന്റ് ഗ്രാസ് റൂട്ട് ഓഫീസറായി തിരഞ്ഞെടുത്തു




കണ്ണാടിപ്പറമ്പ് : കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ക്ലബ്‌ ഡെവലപ്പ്മെന്റ് ആന്റ് ഗ്രാസ്റൂട്ട് ഓഫീസർ ആയി കണ്ണാടിപറമ്പ് സ്വദേശി അക്ഷയ് ഹരീന്ദ്രനെ നിയമിച്ചു.നിലവിൽ ഇംഗ്ലീഷ് എഫ്.എ. യുടെ ലെവൽ വൺ ലൈസൻസ് ഹോൾഡർ ആണ് അക്ഷയ്. ദുബായ് സി.ബി.എഫ് ഫുട്ബോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ഈ ലൈസൻസ് കരസ്തമാക്കിയത്. കണ്ണൂരിലെ തന്നെ പ്രശസ്തമായ ഒരു ഫുട് ബോൾ അക്കാദമിയിൽ കൊച്ച് ആയി പ്രവർത്തിച്ചു വരികയാണ് അക്ഷയ്. 2020 മുതൽ കോച്ചിങ്ങ് മേഖലയിൽ ഇന്ത്യയിലും വിദേശത്തും ആയി ഫുട്ബോൾ അക്കാദമിയിൽ നിരവധി കുട്ടികളെ മികച്ച ഫുട്ബോൾ താരമായി മാറ്റാൻ കോച്ച് ആയി പ്രവർത്തിച്ചിട്ടുണ്ട് ഈ ഇരുപത്തിയഞ്ചുകാരൻ . ജില്ലയിലും , പഞ്ചായത്തു തലങ്ങളിലും കുട്ടികളെ കണ്ടെത്തിയും ഫുട്ബോൾ ക്യാമ്പുകൾ സംഘടിപ്പിച്ചും യുവ തലമുറയിലെ കുട്ടികളെ ചെറുപ്പം മുതലേ ഫുട്ബോൾ നൈപുണ്യം കണ്ടെത്തി അവരെ അന്താരാഷ്ട്ര നിലവാരമുള്ള കളിക്കാരാക്കി ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ജില്ലയിലെ തന്നെ നിർജീവമായ ക്ലബുകളെ അവരുടെ പഴയ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ അംഗീകാരം നൽകുന്നത്.




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.